NattuvarthaLatest NewsKerala

ഫെലോഷിപ്പ് അനുവദിക്കാൻ തീരുമാനം : എസ് എഫ് ഐ നടത്തിവന്ന സമരം പിൻവലിച്ചു

കോട്ടയം : എം ജി സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പ് നൽകണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ നടത്തിവന്ന സമരം അവസാനിപ്പിച്ചു. എം എഫിൽ വിദ്യാർത്ഥികൾക്ക് 2500 രൂപ സ്റ്റെഫന്‍ഡ് നൽകുവാൻ സിൻഡിക്കേറ്റ് തീരുമാനിച്ചതോടെയാണ് സമരം പിൻവലിച്ചത്. അതേസമയം ഗവേഷക വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിക്കും രൂപം നൽകി.ഫണ്ടില്ലാത്തതിനാലാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന തുക ഫെലോഷിപ്പായി നൽകാൻ കഴിയാത്തതെന്നായിരുന്നു സർവ്വകലാശാലയ നൽകിയ വിശദീകരണം.

നാല് വർഷമായി പിഎച്ച്ഡി ചെയ്യുന്നവർക്കുള്ള ഫെലോഷിപ്പ് കിട്ടിയിരുന്നില്ല. സിനിമ നിർമ്മിക്കാനും കെട്ടിടം ഉയർത്താനും ശ്രമിക്കുന്ന സർവ്വകലാശാല കുട്ടികൾക്കുള്ള ഫെലോഷിപ്പ് മനപൂർവ്വം പിടിച്ച് വച്ചിരിക്കുന്നുവെന്നായിരുന്നു സർവ്വകലാശാലയ്ക്കെതിരായ എസ് എഫ് ഐയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button