തിരുവനന്തപുരം: തലയ്ക്ക് വെളിവില്ലാത്തയാളെ വൈദ്യുതി മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് ഇപ്പോൾ കേരളത്തിൽ സംഭവിച്ചതെന്ന് പി കെ കൃഷ്ണദാസ്. തലയ്ക്ക് വെളിവില്ലാത്തയാളാണ് കേരളത്തിന്റെ വൈദ്യുതിമന്ത്രി. അയാളുടെ പേരൊന്നും താന്‍ പറയുന്നില്ല, അമ്ബലത്തിലും പള്ളിയിലുമൊക്കെ അതുണ്ട്. സര്‍ക്കാരിന്റെ അജ്ഞതയും അഹങ്കാരവും കൊണ്ടാണ് കേരളത്തില്‍ പ്രളയം ഉണ്ടായത്.
31 അണക്കെട്ടും ഒരേ സമയം തുറന്നുവിടാന്‍ വൈദ്യുതി മന്ത്രി പറഞ്ഞതുകൊണ്ടാണ് പ്രളയം ഉണ്ടായത്. അയാള്‍ക്ക് അണക്കെട്ടെന്താണ് വെള്ളമെന്താണ് പ്രളയമെന്താണ് എന്നറിയില്ല, അജ്ഞതയും അറിവില്ലായ്മയും കൊണ്ടാണ് ഇത്രയും മനുഷ്യജീവനുകള്‍ പൊലിഞ്ഞതെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു. നിരവധി കുടുംബങ്ങളെ സര്‍ക്കാര്‍ അനാഥമാക്കി. ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങളും കന്നുകാലികളും നഷ്ടമാക്കിയത് സര്‍ക്കാരാണ്.
പ്രളയബാധിതര്‍ക്ക് കൊടുക്കാനിരുന്ന പതിനായിരം രൂപയുടെ കിറ്റ് വരെ മുക്കിയെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.തിരുവനന്തപുരത്ത് നടന്ന എസ്‌ജെഡി – ആര്‍എല്‍എസ്‌പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.
Post Your Comments