Latest NewsKerala

കോടിയേരി മാപ്പ് പറയണം- പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം•തലസ്ഥാനത്ത്‌ നടന്ന അയ്യപ്പസംഗമത്തിൽ സംബന്ധിച്ചതിന്റെ പേരിൽ മാതാ അമൃതാനന്ദമയി ദേവിക്കെതിരെ സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്.

ലോകം മുഴുവൻ ആരാധിക്കുന്ന ഭാരതത്തിന്റെ അഭിമാന ഭാജനത്തിനെ ഇത്ര തരം താണ രീതിയിൽ അവഹേളിച്ച കോടിയേരിയുടെ നടപടി രാഷ്ട്രീയ പ്രവർത്തകർക്കാകെ അപമാനകരമായി.
തനിക്കു പറ്റിയ വീഴ്ച അംഗകരിച്ച് വിശ്വാസിസമൂഹത്തോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെടുന്നു.
അമ്മ പങ്കെടുത്തത് ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയിലോ ഒരു രാഷ്ട്രീയസമ്മേളനത്തിലോ അല്ല. സമ്മേളനത്തിന് രാഷ്ട്രീയ ലക്ഷ്യവുമില്ല.

ആചാര സംരക്ഷണം മാത്രമായിരുന്നു ഒരേ ഒരു ലക്‌ഷ്യം. ആ നിലയ്ക്ക് അയ്യപ്പസംഗമത്തെയും അമ്മയെയും രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചത് കൊടിയേരിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ആശങ്കയും അങ്കലാപ്പും മൂലമാണ്. അത് സ്വാഭാവികവുമാണ് .കാരണം സിപിമ്മിന്റെ കീഴിലെ മണ്ണ് അതിവേഗം ഒലിച്ചു പൊയ്ക്കൊണ്ടിരിക്കുകയാണ് .അയ്യപ്പസംഗമം ശബരിമല തകർക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് ഒരു ശക്തമായ മുന്നറിയിപ്പും താക്കീതുമാണ്. അത് തിരിച്ചറിഞ്ഞു കാലത്തിന്റെ ചുവരെഴുത്തു കണ്ടറിഞ്ഞു ഈ വൈകിയ വേളയിലെങ്കിലും തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെടുന്നുവെന്നും കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button