KeralaLatest NewsIndia

ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതി: ബാലബാസ്കറിന്റെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു

തിരുവനന്തപുരം: കാറപകടത്തില്‍ മരണമടഞ്ഞ സംഗീതജ്ഞന്‍ ബാലബാസ്കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. അതേസമയം, അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു. രണ്ടുകേസുകളാണ് അര്‍ജുനെതിരെയുള്ളത്. എടിഎം മോഷണക്കേസിലെ പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുകളുള്ളത്.

ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നുവെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ബാലഭാസ്കറായിരുന്നില്ല, ഡ്രൈവര്‍ അര്‍ജുനായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.

അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button