![](/wp-content/uploads/2019/01/bjp-akula.jpg)
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ബിജെപി എംഎല്‍എ പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു. ആന്ധ്രയില്‍ ഉള്ള നാല് ബിജെപി എംഎല്‍എമാരില്‍ ഒരാളായ അകുല സത്യനാരായണയാണ് ബിജെപിയില്‍നിന്നു രാജിവച്ചത്. രാജമഹേന്ദ്രവരം മണ്ഡലത്തിലെ എംഎല്‍എയായിരുന്നു അകുല. തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെയാണ് എംഎല്‍ംഎയുടെ രാജി. നിയമസഭ സ്പീക്കര്‍ കോഡേല ശിവപ്രസാദിന് സത്യനാരായണ രാജിക്കത്ത് കൈമാറി. എന്നാല്‍ രാജി കാരണം എന്താണെന്ന് സത്യനാരായണ വ്യക്തമാക്കിയിട്ടില്ല.
പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടിയില്‍ ചേരുമെന്ന് സത്യനാരായണ മുമ്പ് സൂചിപ്പിച്ചിരുന്നു. ഇതോടെ ആന്ധ്രാ നിയമസഭയില്‍ ബിജെപിയുടെ സീറ്റ് മൂന്നായി ചുരുങ്ങി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപിയുമായി സഖ്യത്തിലാണ് ബിജെപി മത്സരിച്ചത്.
Post Your Comments