കുവൈറ്റ് സിറ്റി : പുകവലിക്കാരുടെ എണ്ണം 43 ശതമാനമായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 6.029 ബില്യന്‍ സിഗരറ്റാണ് ഇവര്‍ വലിച്ചുതീര്ത്തതെന്നാണ് യു.കെ. ആസ്ഥാനമായുള്ള ഓക്സ്ഫോര്‍ഡ് എക്കണോമിക്സ് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.61 മില്യന്‍ സിഗററ്റാണ് അനധികൃതമായി രാജ്യത്തേക്ക് ഇറക്കുമതിചെയ്തത്്. ഇറാഖില്നിന്നുമാത്രം എട്ട് മില്യന്‍ സിഗരറ്റാണ് കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ നിയമാനുസൃതമായുള്ള സിഗരറ്റില്‍നിന്നുള്ള വരുമാനം 64.9 മില്യന്‍ കുവൈത്ത് ദിനാറാണ്.
കുവൈറ്റിലെ പുകവലിക്കാരില്‍ 97 ശതമാനവും നിയമാനുസൃതമായുള്ള സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ 2.3 ശതമാനം പേര് കള്ളക്കടത്ത് സിഗരറ്റാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.പുകവലി നിരോധിച്ചിട്ടുള്ള വിമാന താവളം, വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളില്‍ പുകവലിക്കുന്നത് കണ്ടെത്തിയാല്‍ 50 മുതല്‍ 1000 വരെ ദിനാര്‍ പിഴ ഈടാക്കുന്നതിന് നിയമം അനുശാസിക്കുന്നു.യുവാക്കളില്‍ പുകവലി വര്‍ധിച്ചു വരുന്നതായും അതിനെതിരേ കര്‍ശന നിയന്ത്രങ്ങള്ക്കുമാണ് സര്‍ക്കാര്‍ നീക്കം.
Post Your Comments