KeralaLatest NewsIndia

പതിനഞ്ചു കാരിയെ കൊലപ്പെടുത്തിയ പ്രതി ലൈംഗിക വൈകൃതത്തിന് അടിമ: പെൺകുട്ടിയെയും ക്രൂരമായി പീഡിപ്പിച്ചു

പെൺകുട്ടിയുടെ മൃതദേഹം പൂർണ്ണ നഗ്നമായ അവസ്ഥയിലായിരുന്നു ചാക്കിൽ കെട്ടി കണ്ടെത്തിയത്.

കോട്ടയം: പതിനഞ്ചു കാരിയെ അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷവും രണ്ടു ദിവസത്തോളം പ്രതിയായ അജേഷ് ഒന്നുമറിയാതെ എല്ലാവരോടും പെരുമാറിയിരുന്നു. ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച ഇയാള്‍ കിട്ടുന്ന പണം മദ്യത്തിനും മറ്റുമായാണ് ചെലവാക്കിയിരുന്നത്.ഇയാൾ ലൈംഗിക വൈകൃതത്തിനു അടിമയായിരുന്നു ഇയാൾ. ഇതിനാൽ തന്നെ ഇയാളുടെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.

വ്യാഴാഴ്ച അജേഷിനെ കാണാന്‍ പെണ്‍കുട്ടി മുറിയില്‍ എത്തിയിരുന്നതായി ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു. ഇഷ്‌ടികക്കളത്തിനോട് ചേര്‍ന്നാണ് അജേഷിന്റെ മുറി. ഇതിനു തൊട്ടു ചേര്‍ന്നു തന്നെ മുപ്പതോളം ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുംബമായി താമസിക്കുന്നുണ്ട്. ഇഷ്‌ടിക നിര്‍മ്മിക്കുന്നതിനുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മുറിയ്‌ക്കുള്ളില്‍ എന്ത് ബഹളമുണ്ടായാലും പുറത്ത് അറിയില്ല. ഏതു സമയത്തും മദ്യലഹരിയിലായിരുന്ന പ്രതി നാട്ടിലെ സ്ഥിരം പ്രശ്നക്കാരനായിരുന്നു.

കൊലപാതകം നടത്തിയതായി പൊലീസ് പറയുന്ന മുറിയില്‍ നിന്ന് നൂറ് മീറ്ററെങ്കിലും ദൂരെയായാണ് മൃതദേഹം കുഴിച്ചിട്ട വാഴത്തോപ്പ്. മൃതദേഹം ഒളിപ്പിക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റയ്‌ക്ക് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം ഇത്രയും ദൂരം കൊണ്ടു പോകാന്‍ മദ്യലഹരിയിലായിരുന്ന അജേഷിനു സാധിക്കുമോ എന്നാണ് സംശയിക്കുന്നത്.

കൊലപാതകം നടത്തിയതായി പൊലീസ് പറയുന്ന മുറിയില്‍ നിന്ന് നൂറ് മീറ്ററെങ്കിലും ദൂരെയായാണ് മൃതദേഹം കുഴിച്ചിട്ട വാഴത്തോപ്പ്. പെൺകുട്ടിയുടെ മൃതദേഹം പൂർണ്ണ നഗ്നമായ അവസ്ഥയിലായിരുന്നു ചാക്കിൽ കെട്ടി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button