മെക്‌സിക്കോ സിറ്റി: പൈപ്പ്ലൈനില്‍ വന്‍ സ്ഫോടനം. സ്‌ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില അതീവഗുരുതരമാണ്. മെക്‌സിക്കോയിലാണ് ദുരന്തം ഉണ്ടായത്. പൈപ്പ് ലൈനില്‍നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെയാണ് വന്‍ സ്‌ഫോടനം ഉണ്ടായത്.
മെക്‌സിക്കോ സിറ്റിക്കു 105 കിലോമീറ്റിര്‍ വടക്ക് ഹിഡാല്‍ഗോ സംസ്ഥാനത്തെ ത്ലഹുവേലിപാന്‍ പട്ടണത്തിലാണ് ദുരന്തം. ചോര്‍ച്ചയുണ്ടായ പൈപ്പ്ലൈനില്‍നിന്ന് പ്രദേശവാസികള്‍ എണ്ണ മോഷ്ടിക്കുന്നതിനിടെ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടാവുകയായിരുന്നു.
ഇന്ധനക്ഷാമം മൂലം ജനങ്ങള്‍ പൈപ്പ് ലൈനുകളില്‍നിന്നും ടാങ്കറുകളില്‍നിന്നും മോഷണം നടത്തുന്നതു പതിവാണ്. കഴിഞ്ഞ വര്‍ഷം മോഷണം മൂലമുണ്ടായ നഷ്ടം 300 കോടി ഡോളര്‍ വരുമെന്നാണ് മെക്‌സിക്കന്‍ സര്‍ക്കാര്‍ അറിയിച്ചത്.
Post Your Comments