താന്‍ വിചാരിച്ചാല്‍ ബിജെപി എംഎല്‍ എ മാരെ 48 മണിക്കൂറ് കൊണ്ട് മറുകണ്ടം ചാടിക്കാന്‍ കഴിയുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്ന് കുമാരസ്വാമി ആരോപിച്ചു. അതേസമയം സര്‍ക്കാരിന് എംഎല്‍എമാരുടെ പിന്തുണ ആവശ്യത്തിനുണ്ടെന്നും യാതൊരു ഭീഷണിയും നിലവിലില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപി എംഎല്‍എമാരെ കൂടെക്കൊണ്ടുവരണം എന്നുണ്ടെങ്കില്‍ അതിന് യാതൊരു പ്രശ്നവുമില്ല. അത് നിഷ്പ്രയാസം സാധിക്കുമെന്നും കുമാരസ്വാമി പറഞ്ഞു
അതേസമയം, കര്‍ണാടകയിലെ അഗ്നിപര്‍വതം ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്നായിരുന്നു ബി.ജെ.പി അദ്ധ്യക്ഷന്‍ ബി.എസ്.യെദിയൂരപ്പയുടെ പ്രതികരണം. വെള്ളിയാഴ്ച നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് രമേഷ് ജര്‍കിഹോലി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമടഹള്ളി എന്നീ എം.എല്‍.എമാര്‍ വിട്ടുനിന്നതിനു പിന്നാലെയാണ് യെദിയൂരപ്പയുടെ പരാമര്‍ശം. വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ എം.എല്‍.എമാര്‍ക്ക് കത്ത് നല്‍കുമെന്ന് നിയമസഭാ കക്ഷി യോഗത്തിനു ശേഷം സിദ്ധരാമയ്യ മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.
224 അംഗ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് 118 പേരുടെ പിന്തുണയാണുള്ളത്. 104 സീറ്റുള്ള ബിജെപിയാണ് സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. അതേ സമയം അഴിമതിവിരുദ്ധ പോരാട്ടത്തെക്കുറിച്ച് വാചകമടിക്കുന്ന ബിജെപി കര്‍ണാടകയില്‍ എംഎല്‍എമാര്‍ക്ക് വേണ്ടി കതിരക്കച്ചവടം നടത്തുകയാണെന്നും കുമാരസ്വാമി പറഞ്ഞു.
Post Your Comments