
കേരളം അതിന്റെ സ്വത്വം തിരിച്ചെടുക്കുകയാണെന്ന് കെ സുരേന്ദ്രൻ . ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മന്നത്താചാര്യനും അയ്യാ വൈകുണ്ഡസ്വാമികളുമടക്കം അനേകം മഹാരഥന്മാർ സ്വപ്നം കണ്ട നവോത്ഥാനകേരളം പുനർജ്ജനിക്കുകയാണെന്ന് സുരേന്ദ്രൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു .
ഇടക്കാലത്ത് നാസ്തികർ കയ്യടക്കി കൈവശം വെച്ച് നശിപ്പിച്ച ആധ്യാത്മിക കേരളം അയ്യപ്പനിലൂടെ ഒരു ജനത തിരിച്ചിങ്ങെടുക്കുകയാണ്. പിണറായി വിജയനും പരിവാരങ്ങളും അറബിക്കടലിൽ മുങ്ങിത്താഴാനിനി ഏതാനും നാഴികവിനാഴികകൾ മാത്രമാണുള്ളതെന്നും സുരേന്ദ്രൻ പരിഹസിച്ചു. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
കേരളം അതിന്റെ സ്വത്വം തിരിച്ചെടുക്കുകയാണ്. ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും മന്നത്താചാര്യനും അയ്യാ വൈകുണ്ഡസ്വാമികളുമടക്കം അനേകം മഹാരഥന്മാർ സ്വപ്നം കണ്ട നവോത്ഥാനകേരളം പുനർജ്ജനിക്കുകയാണ്. ഇടക്കാലത്ത് നാസ്തികർ കയ്യടക്കി കൈവശം വെച്ച് നശിപ്പിച്ച ആധ്യാത്മിക കേരളം അയ്യപ്പനിലൂടെ ഒരു ജനത തിരിച്ചിങ്ങെടുക്കുകയാണ്.പിണറായി വിജയനും പരിവാരങ്ങളും അറബിക്കടലിൽ മുങ്ങിത്താഴാനിനി ഏതാനും നാഴികവിനാഴികകൾ മാത്രം….
Post Your Comments