ഇന്ത്യയിലെ ഏഴാമത്തെ ഡീലര്‍ഷിപ്പിന്റെ പ്രവർത്തനം ആരംഭിച്ച് ജാവ

ഇന്ത്യയിലെ ഏഴാമത്തെ ഡീലര്‍ഷിപ്പിന്റെ പ്രവർത്തനം ആരംഭിച്ച്  ജാവ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് പുതിയ ഡീലര്‍ഷിപ്പ് തുറന്നത്. ഇതോടെ ജാവയുടെ ഡീലര്‍ഷിപ്പിന്റെ എണ്ണം ഏഴായി. ബെംഗളൂരു (മൂന്ന്), പുണെ (രണ്ട്), ഡല്‍ഹി (ഒന്ന്) എന്നിവിടങ്ങളിലാണ് മറ്റ് ഡീലര്‍ഷിപ്പുകള്‍. കേരളം, ചെന്നൈ, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവടങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ ജാവ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ആദ്യ ഘട്ടത്തില്‍ ജാവ, ജാവ 42 എന്നീ മോഡലുകളാണ് വിപണിയിൽ എത്തുക. ഇതിനായുള്ള പ്രീ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും വാഹനം ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതിനാൽ രണ്ട് മോഡലുകളുടെയും ബുക്കിങ് കമ്പനി അവസാനിപ്പിച്ചു. സെപ്തംബര്‍ വരെ വിറ്റഴിക്കാനുള്ള ബൈക്കുകളുടെ ബുക്കിങ് ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് മുതല്‍ വാഹനം കൈമാറുമെന്നും ജാവ അറിയിച്ചു

Share
Leave a Comment