ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2018-19 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സിന്റെ (ഫാർമസിസ്റ്റ്/നേഴ്സ്/തെറാപ്പിസ്റ്റ്) ഒഴിവുള്ള സീറ്റിലേക്കുള്ള അവസാന അലോട്ട്മെന്റ് ഈ മാസം 25 ന് തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ രാവിലെ 9 മുതൽ നടക്കും. ഓരോ കോഴ്സിന്റെയും ഒഴിവുള്ള സീറ്റിന്റെ (കാറ്റഗറി തരത്തിൽ) വിശദാംശങ്ങളും, ഹാജരാക്കേണ്ട വിദ്യാർത്ഥികളുടെ റാങ്ക് നമ്പരും 23 ന് www.ayurveda.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Post Your Comments