ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ബി.ജെ.പി ഇതര പാര്‍ട്ടികളെ അണിനിരത്തി പ്രതിപക്ഷ ശക്തി തെളിയിക്കുന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. കൊല്‍ക്കൊത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്താണ് റാലി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൊല്‍ക്കൊത്തയില്‍ എത്തി. ബി.ജെ.ഡിയും ടി.ആര്‍.എസും ഇടത് പാര്‍ട്ടികളും പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കും.
റാലിക്ക് പുറമെ നേതാക്കള്‍ പരസ്പരമുള്ള കൂടിക്കാഴ്ചകളും പുരോഗമിക്കുന്നുണ്ട്. ടി.എം.സി അധ്യക്ഷ മമത ബാനര്‍ജിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് നല്ല സന്ദേശം നല്‍കിയിരിക്കുന്നു.കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഎസ്പി നേതാവ് സതീഷ് മിശ്ര, ഒപ്പം ജെ.ഡി.എസ്, ജാര്‍ഖന്ധ് വികാസ് മോര്‍ച്ച, ആര്‍.എല്‍.ഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡി.എം.കെ, എ.എ.പി, എന്‍.സി.പി, എസ്.പി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളും പരിപാടിക്കെത്തും.
മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ശൂരി, ശ്ത്രുന്‍ഹന്‍ സിന്‍ഹ, പട്ടേല്‍ സമര നേതാവ് ഹാര്‍ദിക്ക് പട്ടേല്‍, ഉന സമര നേതാവ് ജിഗ്‌നേഷ് മേവാനി എന്നിവരും പരിപാടിയുടെ ഭാഗമാകും. നേതാക്കളെല്ലാം കൊല്‍ക്കൊത്തയില്‍ എത്തിക്കഴിഞ്ഞു.സാമൂഹ്യ നീതി, മതേതരത്വം എന്നിവയെ സംരക്ഷിക്കാന്‍ യഥാര്‍ത്ഥ ദേശീയതക്കും വികസനത്തിനും മാത്രമേ കഴിയൂ. ജനാധിപത്യത്തിന്റെ തൂണുകള്‍ നശിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമമെന്നും രാഹുലിന്റെ കത്തില്‍ പറയുന്നു. ബി.ജെ.ഡിയും ടി.ആര്‍.എസും ഇടത് പാര്‍ട്ടികളും വിട്ട് നില്‍ക്കും. പ്രതിപക്ഷ സഖ്യം എന്നത് വ്യാമോഹമാണെന്നും റാലി വെറും പ്രകടനം മാത്രമാണെന്നുമാണ് ബി.ജെ.പി പറയുന്നത്.
Post Your Comments