Latest NewsKerala

2018ല്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 4,199 ജീവനുകള്‍

കൊച്ചി : 2018 വര്‍ഷത്തില്‍ കേരളത്തിലെ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത് 4,199 പേര്‍. 31,611 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2017 ല്‍ 4,131 പേരും 2016 ല്‍ 4,287 പേരും വാഹനാപകടങ്ങളില്‍ മരണമടഞ്ഞു. 2017 ല്‍ 29,733 പേര്‍ക്കും 2016 ല്‍ 30,100 പേര്‍ക്കും ഗുരുതരമായി പരുക്കേറ്റു. 2016, 2017, 2018 വര്‍ഷങ്ങളിലെ മൊത്തത്തിലുള്ള കണക്കെടുത്താല്‍ 91,444 പേര്‍ക്കാണ് വാഹനാപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റത്.

കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ നഷ്ടമായത് ആലപ്പുഴ ജില്ലയിലാണ്. 365 പേരാണ് ഇവിടെ മരണമടഞ്ഞത്. മലപ്പുറം (361) പാലക്കാട് (343) തിരുവനന്തപുരം (333) എന്നീ ജില്ലകളാണ് തൊട്ടുപിന്നില്‍. തിരുവനന്തപുരം സിറ്റിയില്‍ 187 പേര്‍ ഇക്കാലയളവില്‍ റോഡപകടങ്ങളില്‍ മരണമടഞ്ഞു. ഏറ്റവും കുറവ് മരണമുണ്ടായത് വയനാട് ജില്ലയിലാണ്. 73 പേര്‍. 2017 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ റോഡപകടത്തില്‍ മരണമടഞ്ഞതും ആലപ്പുഴയില്‍ തന്നെ 407. തൊട്ടുപിന്നിലുള്ളത് മലപ്പുറവും (385) പാലക്കാടും (384) തിരുവനന്തപുരം റൂറലും (325) തന്നെയാണ്. തിരുവനന്തപുരം സിറ്റിയില്‍ 172 പേരാണ് 2017 ല്‍ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത്. 68 പേര്‍ മരിച്ച വയനാടാണ് ഏറ്റവും പിന്നില്‍.

2016 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചത് മലപ്പുറം ജില്ലയിലാണ് 402. എറണാകുളം റൂറലില്‍ 367 പേരും പാലക്കാട് ജില്ലയില്‍ 366 പേരും ആലപ്പുഴ ജില്ലയില്‍ 356 പേരും തിരുവനന്തപുരം റൂറലില്‍ 351 പേരും 2016 ല്‍ വാഹനാപകടത്തില്‍ മരിച്ചു. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റിയില്‍ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത് 180 പേരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button