Latest NewsUAENewsInternationalGulf

ദുബായിൽ വാഹനാപകടം: 2 പേർ മരിച്ചു, 11 പേർക്ക് പരിക്ക്

ദുബായ്: ദുബായിൽ വാഹനാപകടം. വെള്ളി, ശനി ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർ മരണപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ ഡ്രൈവർമാർ വരുത്തിയ വീഴ്ചകളാണ് അപകടങ്ങൾക്ക് കാരണമായതെന്ന് ദുബായ് പോലീസ് അറിയിച്ചു. ശനിയാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിന് സമീപം അൽ ഇബ്ദ സ്ട്രീറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരാണ് മരിച്ചു. അപകടത്തിൽ നാലു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Read Also: നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങി: ആദിവാസി കുട്ടികൾക്ക് ക്രൂര മർദ്ദനം, ബൈപാസ് സർജറി കഴിഞ്ഞ കുട്ടിയ്ക്ക് പരിക്ക്

ഒരു വാഹനത്തിന്റെ ഡ്രൈവർ റോഡിൽ ശ്രദ്ധിക്കാതെ വാഹനം യു-ടേൺ എടുത്തതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച അൽ ഖലീൽ റോഡിൽ ഡ്രൈവർ ഉറങ്ങിപ്പോയത് കാരണം ഒരു വാഹനത്തിന്റെ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു. ബിസിനസ് ബേ എക്‌സിറ്റിന് സമീപം നടുറോഡിലാണ് വാഹനം തലകീഴായി മറിഞ്ഞത്. എമിറേറ്റ്‌സ് റോഡിൽ ഒരു പാലത്തിന് മുകളിൽ ട്രക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ റോഡിൽ പെട്ടെന്ന് ലൈൻ മാറിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ദുബൈ – അൽ ഐൻ ബ്രിഡ്ജിന് സമീപം കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.

Read Also: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ബാങ്ക് ഓഫ് ബറോഡ, നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ നിരക്കുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button