Latest NewsKerala

റോഡ് തകര്‍ന്നാല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലായിരുന്നു തീരുമാനം

കൊച്ചി: ജില്ലയില്‍ റോഡുപണികളില്‍ ക്രമക്കേടു കാണിക്കുന്ന് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് എറണാകുളം കളക്ടറുടെ ഉത്തരവ്. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലായിരുന്നു തീരുമാനം. ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥയെ തുര്‍ന്ന് അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണി നടത്തിയ സിവില്‍ ലൈന്‍ റോഡ് മാസങ്ങള്‍ക്കുള്ളിലും, ജോസ് ജംഗ്ഷനിലെ റോഡും പണി തീര്‍ത്ത് ആഴ്ചകള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞിരുന്നു. ഇത്തരത്തില്‍ ഗുണനിലവാരമില്ലാത്തതു മൂലം റോഡപകടങ്ങളുണ്ടായാല്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും കരാറുകാരും ഉത്തരവാദികളായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള യോഗത്തില്‍ അറിയിച്ചു.

റോഡുകള്‍ ഗുണനിലവാരമുള്ളതാക്കാന്‍ കരാറുകാര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതിനാല്‍ നിലവാരം കുറഞ്ഞ റോഡുകള്‍ നിര്‍മ്മിക്കുന്ന കരാറുകാര്‍ക്ക് നല്‍കാനുള്ള തുക പിടിച്ചു വയ്ക്കുമെന്നും മൂന്നു വര്‍ഷത്തേക്ക് കരട് പട്ടികയില്‍ ഉള്‍പ്പെടുത്തമെന്നും ഉത്തരവുണ്ട്.  റോഡ് പണികള്‍ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കുംമെന്നും പൊതുമരാമത്ത് വകുപ്പിന്റെ വിവിധ സബ്ഡിവിഷനുകളില്‍ നടക്കുന്ന പണികളുടെ പുരോഗതി എല്ലാ അഴ്ചയിലും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പ്രതികൂല കാലാവസ്ഥയും ജീവക്കാരുടെ കുറവും സമയ ബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ തടസ്സമാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button