അഹമ്മദാബാദ് :ഇന്ത്യക്കാരുടെ ഡേറ്റ കൈകാര്യം ചെയ്യാനുള്ള അവകാശം ഇന്ത്യക്കാര്‍ക്ക് തന്നെ നല്‍കണമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇവ കൈകാര്യം ചെയ്യാനുള്ള അവകാശം ആഗോള കുത്തകകള്‍ക്ക് നല്‍കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുജറാത്തില്‍ നടക്കുന്ന വൈബ്രന്റെ ഗുജറാത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഈ നിര്‍ദ്ദേശം മുകേഷ് അംബാനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ മുന്നോട്ട് വെച്ചത്. പഴയ ലോകത്തില്‍ എണ്ണയുടെ സ്ഥാനമാണ് പുതിയ ലോകത്തില്‍ ഡേറ്റയുടെതെന്ന് അംബാനി ചൂണ്ടിക്കാട്ടി. ഡേറ്റ ഇന്ത്യക്കാരുടെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമാകണം. ഈ വിപ്ലവത്തില്‍ നമുക്ക് ജയിക്കണമെങ്കില്‍ ഈ ഉടമസ്ഥത തിരികെ പിടിച്ചെ മതിയാകു-അംബാനി പറഞ്ഞു.
ഇന്ത്യക്കാരുടെ ഡേറ്റകള്‍ വിദേശകമ്പനികളില്‍ സുരക്ഷിതമാണോയെന്ന തരത്തില്‍ വാഗ്വാദങ്ങള്‍ നടക്കുന്നതിനിടെയാണ് അംബാനി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
Post Your Comments