കൊല്‍ക്കത്ത : പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ബിജെപിക്ക് ഉണ്ടായിരുന്ന രണ്ട് സീറ്റ് അടുത്ത തിരഞ്ഞെടുപ്പോട് കൂടി ഇല്ലാതാവുമെന്നും ബിജെപിക്ക് ഇനി അച്ചേ ദിന്‍ ഉണ്ടാവിലെന്നും മമത ബാനര്‍ജി പറഞ്ഞു.
ആര് പ്രധാനമന്ത്രിയാവുമെന്നതല്ല തന്റെ ആശങ്ക. ബി.ജെ.പിയെ താഴെയിറക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും മമത വ്യക്തമാക്കി. നമ്മള്‍ ഒരിക്കലും കടക്കാത്ത ലക്ഷ്മണ രേഖയുണ്ട് രാഷ്ട്രീയത്തില്‍. പ്രധാനമന്ത്രി എല്ലാവരേയും വേട്ടയാടുകയാണ്. പിന്നെ എന്തുകൊണ്ട് നമുക്ക് അദ്ദേഹത്തെ ടാര്‍ഗറ്റ് ചെയ്തുകൂടാ? അദ്ദേഹം അവകാശപ്പെടുന്നത് താന്‍ ക്ലീന്‍ ആണെന്നാണ്. പക്ഷേ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പെട്ടിരിക്കുന്ന കുംഭകോണങ്ങള്‍ നോക്കൂ. കാലം മാറി. കാലാവസ്ഥയും. പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ മാറിക്കൂടാ. ‘മമത ചോദിച്ചു.
20 ലേറെ പ്രതിപക്ഷ നേതാക്കളാണ് മമതാ ബാനര്‍ജി സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യ റാലിയില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തിയില്‍ എത്തിച്ചേര്‍ന്നത്. നേരിട്ട് പങ്കെടുത്തില്ലെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
Post Your Comments