കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിക്ക് കൊല്‍ക്കത്തയില്‍ തുടക്കം കുറിച്ചു. ഒരു മുന്‍ പ്രധാനമന്ത്രി, മൂന്ന് മുഖ്യമന്ത്രിമാര്‍, ആറ് മുന്‍ മുഖ്യമന്ത്രിമാര്‍, അഞ്ച് മുന്‍ കേന്ദ്ര മന്ത്രിമാര്‍ എന്നിവരാണ് റാലിയില്‍ പ്രധാനമായും പങ്കെടുക്കുക.
എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിയും പങ്കെടുക്കില്ല . പകരം കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിഷേക് മനു സിംഗ്വിയുമാണ് പാര്‍ട്ടിക്കായി റാലിയില്‍ പങ്കെടുക്കുക. ബിഎസ്പി അധ്യക്ഷ മായാവതിയും റാലിയില്‍ പങ്കെടുക്കില്ല.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ചന്ദ്രബാബു നായിഡു, അരവിന്ദ് കേജരിവാള്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ശരദ് യാദവ്, ജെഎംഎം അധ്യക്ഷന്‍ ഹേമന്ത് സോറന്‍, മുന്‍ മുഖ്യമന്ത്രിമാരായ ഫാറുഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, വിമത ബിജെപി നേതാവ് ശത്രുഘന്‍ സിന്‍ഹ തുടങ്ങിയവരും റാലിയില്‍ അണിനിരക്കും
Post Your Comments