Latest NewsNewsIndia

മമതാ ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി: യൂട്യൂബർ അറസ്റ്റിൽ

രബീന്ദ്രനാഥ് ടാഗോറിന്റെ ഗാനങ്ങൾ വളച്ചൊടിച്ചതിനും, ജന വികാരം വ്രണപ്പെടുത്തിയതിനും രണ്ട് വർഷം മുമ്പ് റോയിക്കെതിരെ കേസെടുത്തിരുന്നു.

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്ന്, യൂട്യൂബർ പിടിയിൽ. ഗായകൻ കെ.കെയുടെ മരണത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ വിമർശിച്ചതിന് പിന്നാലെയാണ് റോഡൂർ റോയിയെ അറസ്റ്റ് ചെയ്തത്. ഗോവയിൽ നിന്നുമാണ് യൂട്യൂബർ റോഡൂർ റോയിയെ കസ്റ്റഡിയിൽ എടുത്തത്.

പശ്ചിമ ബംഗാളിനും മമത ബാനർജിക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് യൂട്യൂബർ നടത്തിയെന്ന് അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് നേതാവ് റിജു ദത്ത പരാതി നൽകിയിരുന്നു തുടർന്നാണ് കൊൽക്കത്ത പൊലീസ് നടപടിയെടുത്തത്. കൂടാതെ, യൂട്യൂബർ തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

മെയ് 31ന്, കൊൽക്കത്തയിൽ നടന്ന പരിപാടിക്കിടെ ഗായകൻ കെ.കെ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് റോഡൂർ റോയി സർക്കാരിനെ വിമർശിച്ചിരുന്നു. രബീന്ദ്രനാഥ് ടാഗോറിന്റെ ഗാനങ്ങൾ വളച്ചൊടിച്ചതിനും, ജനവികാരം വ്രണപ്പെടുത്തിയതിനും രണ്ട് വർഷം മുമ്പ് റോയിക്കെതിരെ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button