Latest NewsNewsIndia

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്ക്ക് 2800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ത്രിരാഷ്ട്ര ഹൈവേ വരുന്നു

4 വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്ക്ക് ത്രിരാഷ്ട്ര ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ധാരണയിലായത്.

Read Also: തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി

പദ്ധതിയുടെ ആശയം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടേതാണ് . 2002 ഏപ്രിലില്‍ ഇന്ത്യയും മ്യാന്‍മറും തായ്‌ലന്‍ഡും തമ്മില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഇന്ത്യയില്‍ മണിപ്പൂരിലെ അതിര്‍ത്തി ഗ്രാമമായ മോറെയില്‍ നിന്നാരംഭിച്ച് കൊഹിമ, ഗുവാഹതി, ശ്രീരാംപുര്‍, സിലിഗുരി വഴി കൊല്‍ക്കത്തയിലെത്തും. ഇന്ത്യയും സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് അസോസിയേഷനും (ആസിയാന്‍) തമ്മിലുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പിന്നിലെ ലക്ഷ്യം.

ഈ ഹൈവേയുടെ ആകെ നീളം 2800 കിലോമീറ്ററായിരിക്കും. ബാങ്കോക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ നാലുവരിപ്പാത തായ്‌ലന്‍ഡിലെ സുഖോതായ്, മയീ സോട് മ്യാന്‍മറിലെ യന്‍ഗോന്‍, മണ്ടലയ്, കലേവ, തമു എന്നീ നഗരങ്ങള്‍ പിന്നിട്ടാണ് ഇന്ത്യയിലെത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button