തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാര്‍ പട്ടികയെ കുറിച്ച് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി ഓഫീസുകളില്‍ ഇത്തരം പട്ടിക സൂക്ഷിക്കാറില്ല. രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പട്ടിക സര്‍ക്കാര്‍ പരിശോധിച്ച് തന്നെയായിരിക്കും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടാവുക . അതിന്റെ കണക്ക് നമുക്ക് ആര്‍ക്കും അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ദര്‍ശനം നടത്തിയ കനകദുര്‍ഗ, ബിന്ദു എന്നിവര്‍ സുരക്ഷ തേടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, സര്‍ക്കാര്‍ സന്നിധാനത്തെത്തിയ യുവതികളുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
Post Your Comments