ബത്തേരി: കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കര്‍ഷകനായ ചീരാല്‍ കൊമ്മാട് മുട്ടുകൊല്ലി ബാലകൃഷ്ണ(47)നെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് വര്‍ഷങ്ങളായി വിവിധ കൃഷികള്‍ നടത്തി വന്ന ബാലകൃഷ്ണന് കൃഷിനാശവും വിലയിടിവും നിമിത്തം വിവിധ ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നുമായി ഏഴ് ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Post Your Comments