ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന പറഞ്ഞ് യുവാവ് വീട്ടുകാരേയും നാട്ടുകാരെയും പറ്റിച്ച യുവാവ് പിടിയില്‍.
യുവരാജ് എന്ന യുവാവാണ് പിടിയിലായത്. നിര്‍ധനനായ ആട്ടിടയന്റെ മകനാണ് യുവരാജ്. യുവാവ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതറിഞ്ഞ നാട്ടുകര്‍ ഇത് വലിയ ആഘോഷമാക്കുകയും തുടര്‍ന്ന് ഇയാള്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം മധുര പോലീസ് കമ്മിഷണര്‍ ഡേവിഡ്‌സണ്‍ ദേവാശിര്‍വാദത്തെ ഇതറിയാന്‍ ഇടയായതോടെ യുവരാജിന്റെ കള്ളക്കള്ളി ആകെ പൊളിയുകയായിരുന്നു. യുവരാജിന്റെ സിവില്‍ സര്‍വീസ് വിജയം ആഘോഷിക്കുന്നതിന് വേണ്ടി തിരുമംഗലത്ത് നടന്ന പാര്‍ട്ടിക്കിടെ ചില പോലീസുകാരാണ് മധുര കമ്മിഷണറെ നേരില്‍ കാണാന്‍ നിര്‍ദേശിച്ചത്. ഇതുപ്രകാരം യുവരാജ് കഴിഞ്ഞദിവസം കമ്മിഷണറുടെ ഓഫീസിലെത്തി. ഇതോടെ യുവരാജിന്റെ കള്ളത്തരം പൊളിയുകയും ചെയ്തു.
യുവരാജിനോട് സംസാരിക്കവെ ഇയാളുടെ പെരുമാറ്റത്തില്‍ ഡേവിഡ്‌സണിന് സംശയം തോന്നി. പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ലാപ്‌ടോപ്പില്‍ സിവില്‍ സര്‍വീസ് വിജയികളുടെ വിവരങ്ങള്‍ തിരഞ്ഞ ഡേവിഡ്‌സണ്‍ യുവരാജ് പരീക്ഷയില്‍ ജയിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. പരീക്ഷയില്‍ താന്‍ 74-ാം റാങ്ക് നേടിയെന്നായിരുന്നു യുവരാജിന്റെ അവകാശവാദം.
തുടര്‍ന്ന് യുവരാജിനെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അതേസമയം വീട്ടുകാരെ കബളിപ്പിക്കുന്നതിന് വേണ്ടി ജയിച്ചുവെന്ന വ്യാജരേഖകളുണ്ടാക്കുകയും, ജയം പറഞ്ഞ് ഒരു ഹോട്ടല്‍ ഉടമയില്‍നിന്ന് 80,000 രൂപ തട്ടിച്ചെടുത്തതായും തെളിഞ്ഞു. തുടര്‍ന്ന് പൊലീസ് യുവരാജിനെ കസ്റ്റഡിയിലെടുത്തു.
Post Your Comments