Latest NewsIndia

എച്ച്1എന്‍1 ബാധിച്ച് രാജസ്ഥാനില്‍ മൂന്നാഴ്ച്ചയ്ക്കിടെ മരണമടഞ്ഞത് 40 പേര്‍

ജയ്പൂര്‍ : മൂന്നാഴ്ച്ചയ്ക്കിടെ എച്ച്1എന്‍1 പനി ബാധിച്ച് രാജസ്ഥാനില്‍ 40 ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജോധ്പൂരിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇവിടെ പതിനാറ് പേരാണ് പന്നിപ്പനി ബാധിച്ച് മുന്നാഴ്ച്ചയ്ക്കിടെ മരണമടഞ്ഞത്.

ആയിരത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് വൈറസ് ബാധ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം രാജ്യത്ത് 15,000 പേര്‍ക്കാണ് എച്ച1എന്‍1 ബാധ സ്ഥിരീകരിച്ചത്. 1100 പേര്‍ മരണമടഞ്ഞു. ഡിസംബര്‍, ജനുവരി മാസങ്ങളിലായാണ് രാജസ്ഥാനില്‍ വൈറസ് ബാധ പടര്‍ന്നു പിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button