സിനിമ ഇറങ്ങുന്നതിനു മുമ്പേതന്നെ തട്ടുപൊളിപ്പന്‍ ഡാന്‍സുമായി യുവാക്കള്‍ക്കിടയില്‍ തരംഗമായ തമിഴ് ചിത്രം മാരി 2 വിലെ ഗാനം ‘റൗഡി ബേബി’ ബില്‍ബോര്‍ഡ് യൂട്യൂബ് ചാര്‍ട്ടിലെ നാലാം സ്ഥാനം സ്വന്തമാക്കി കുതിക്കുന്നു. യൂട്യൂബില്‍ ജനുവരി രണ്ടിന് അപ്‌ലോഡ് ചെയ്ത ഗാനം 10 കോടിയോളം കാഴ്ചക്കാരുമായി കുതിക്കുകയാണ്. ഇത് തന്നെയാണ് ബില്‍ബോര്‍ഡ് പട്ടികയിലെ നാലാം സ്ഥാനം തേടിയെത്താന്‍ കാരണം.
യുവന്‍ ശങ്കര്‍ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതിനൊപ്പം ആലാപനവും ധനുഷ് തന്നെയാണ്. ദീയയാണ് ഗായിക. നായകനേക്കാള്‍ ചടുലതയോടെ ചുവടുവയ്ക്കുന്ന നായിക എന്നതുതന്നെയാണ് റൗഡി ബേബിക്ക് കാഴ്ചക്കാര്‍ കൂടുന്നതിന്റെ കാരണം.
പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയിലെ ചെറിയ ഡാന്‍സിലൂടെത്തന്നെ പ്രേക്ഷകരുടെ ഇഷ്ട ഡാന്‍സറായി മാറിയ സായ് പല്ലവിയാണ് റൗഡി ബേബിയില്‍ സൂപ്പര്‍താരം ധനുഷിനൊപ്പം ആടിത്തകര്‍ക്കുന്നത്. പ്രഭുദേവയാണ് കൊറിയോഗ്രാഫി നിര്‍വ്വഹിച്ചിരിക്കുന്നത്.
ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് യൂട്യൂബിന്റെ ബില്‍ബോര്‍ഡ് പട്ടിക. യൂട്യൂബ് ട്രെന്‍ഡിങ് പട്ടികയില്‍ ആദ്യം തന്നെ ഇടം നേടിയ റൗഡി ബേബി ഒരോ മണിക്കൂറിലും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയാണ്. പുതിയ ഇംഗ്ലീഷ് ആല്‍ബങ്ങളാണ് പൊതുവെ ആഗോള ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഇപ്പോഴിതാ മാരി ടുവിലെ റൗഡി ബേബി എന്ന ഗാനം ആ പട്ടികയില്‍ ഇടംനേടി ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments