KeralaCinemaMollywoodLatest NewsNewsEntertainment

ആടുജീവിതം മാരിയാൻ സിനിമയുടെ കോപ്പിയോ? തമിഴ് ആരാധകർക്ക് പൃഥ്വിയുടെ കിടിലൻ മറുപടി

ഏകദേശം 16 വർഷം നീണ്ട ബ്ലെസിയുടെ ജീവിതവും അധ്വാനവുമാണ് ആടുജീവിതം എന്ന സിനിമ. ബെന്ന്യാമിന്റെ ‘ആടുജീവിതം’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചിത്രം റിലീസിനൊരുങ്ങുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. നോവലിലൂടെ വായിച്ചറിഞ്ഞ, നജീബ് എന്ന ആളുടെ അനുഭവങ്ങൾ തിയേറ്ററിൽ കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. എന്നാല്‍ ട്രെയ്​ലര്‍ പുറത്തുവന്നതിന് പിന്നാലെ ആടുജീവിതത്തെ തമിഴ് ചിത്രം മരിയാനുമായി താരതമ്യം ചെയ്​തുകൊണ്ടുള്ള കമന്റുകളും ഉയർന്നുവന്നിരുന്നു. ഇത്തരം താരതമ്യങ്ങൾക്ക് പൃഥ്വിരാജ് നേരിട്ട് മറുപടി നൽകുകയാണ്.

മരിയാന്‍ റിലീസ് ചെയ്യുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആടുജീവിതം ബുക്ക് റിലീസ് ചെയ്​തിരുന്നുവെന്നും സിനിമ കണ്ടിട്ട് അഭിപ്രായം പറയൂ എന്നുമാണ് പൃഥ്വി നൽകുന്ന മറുപടി. ഒരു തമിഴ് യൂടൂബ് ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം. മരിയാന്‍ പോലെ തോന്നുമായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, സിനിമ കാണൂ… എന്നിട്ട് കഥയെ പറ്റി അഭിപ്രായം പറയൂ നിന്നും താരതമ്യക്കാരോട് പറയുന്നു.

‘മരിയാന്‍ പോലെ തോന്നുമായിരിക്കും. സിനിമ കാണൂ. എന്നിട്ട് കഥയെ പറ്റി അഭിപ്രായം പറയൂ. ഡ്യൂണ്‍ പോലെയുണ്ട് ഈ ചിത്രം എന്ന കമന്‍റുകള്‍ ഞാന്‍ കണ്ടിരുന്നു. ജോര്‍ദാനിലെ വാദി റം എന്ന സ്ഥലത്ത് ഷൂട്ട് ചെയ്യുമ്പോള്‍ ഡ്യൂണിന്‍റെ സിനിമാറ്റോഗ്രഫറേയും വിഎഫ്എക്സ് സൂപ്പര്‍ വൈസറേയും കണ്ടിരുന്നു. ഷൂട്ടിനുള്ള ലൊക്കേഷനുകള്‍ നോക്കിയാണ് അവരും വന്നിരുന്നത്. അതിന്‍റെ ഷൂട്ടിനും മുമ്പേ ഷൂട്ട് തുടങ്ങിയതാണ് ഞങ്ങള്‍. മരിയാന്‍ റിലീസ് ചെയ്യുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആടുജീവിതം ബുക്ക് റിലീസ് ചെയ്​തിരുന്നു. ഞാന്‍ ഒരു വാദവും ഉയര്‍ത്തുന്നില്ല. സിനിമ കണ്ട് നിങ്ങള്‍ തന്നെ തീരുമാനിക്കൂ’, താരം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button