ഡൽഹി : ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിവീണ്ടും കടലിലേക്ക്. ദീർഘ നാളത്തെ ചികിത്സയ്ക്ക് ശേഷം അഭിലാഷ് വീണ്ടും യൂണിഫോം അണിഞ്ഞു. അപകടത്തിലേറ്റ പരുക്ക് 80 % മാറി. 6 മാസത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുത്തു സേനയിൽ സജീവമാകും. അതുവരെ ഗോവയിലെ സമുദ്ര സഞ്ചാര പരിശീലന കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2018 ജൂലായ് ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്.തുരീയ എന്ന പായ്‌വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെവച്ച് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ അതിശക്തമായ കാറ്റില്‍ 14 മീറ്ററോളം ഉയര്‍ന്ന തിരമാലയില്‍പ്പെട്ടാണ് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍ പെട്ടത്. പായ്മരം വീണ് അഭിലാഷിന്റെ നടുവിനാണ് പരിക്കേറ്റിരുന്നത്.
Post Your Comments