തിരുവനന്തപുരം : ശബരിമലയില്‍ ഈ മണ്ഡലകാലത്ത് 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ വാദം പെരും നുണയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
51 യുവതികള്‍ മലചവിട്ടിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ്, പരാജയപ്പെട്ടിടത്ത് വിജയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിതെന്നുമാണ് കെ സുരേന്ദ്രന്റെ പ്രതികരണം
Post Your Comments