CinemaMollywoodLatest NewsNewsEntertainment

അയ്യപ്പനില്‍ വാവരായി മമ്മൂട്ടി?

 

കൊച്ചി: ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയായ അയ്യപ്പനില്‍ നായകനായെത്തുന്നത് പൃഥ്വിരാജാണെന്നായിരുന്നു പ്രഖ്യാപനം. എന്നാലിപ്പോള്‍ അയ്യപ്പനില്‍ വാവരായി മമ്മൂട്ടി എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
അയ്യപ്പന്റെ ആത്മമിത്രങ്ങളിലൊരാളാണ് വാവര്‍. ശബരിമലയില്‍ പോവുന്നവര്‍ വാവരുടെ പള്ളിയും സന്ദര്‍ശിക്കാറുണ്ട്. ഫാന്‍സ് പേജുകളിലൂടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായെത്തുന്ന അയ്യപ്പനിലേക്ക് മെഗാസ്റ്റാറിനെ കൊണ്ടുവരാനുള്ള നീക്കമാണ്രേത അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. അണിയറപ്രവര്‍ത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അയ്യപ്പനെന്ന രാജകുമാരന്റെ കഥയുമായെത്തുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. നിലവിലെ തിരക്കുകളെല്ലാം കഴിഞ്ഞ് പൃഥ്വി ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മലയാളം തമിഴ്, തെലുങ്ക് ഭാഷകളിലായാണ് സിനിമയൊരുക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സിനിമയില്‍ പൃഥ്വിക്കൊപ്പം മമ്മൂട്ടിയും എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്.

മമ്മൂട്ടിയും പൃഥ്വിരാജും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു. വണ്‍വേ ടിക്കറ്റില്‍ അതിഥിയായാണ് അദ്ദേഹമെത്തിയത്. വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയില്‍ ഗംഭീര പ്രകടനമായിരുന്നു ഇരുവരും കാഴ്ച വെച്ചത്. 9 വര്‍ഷത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ സൂര്യയാവാന്‍ പൃഥ്വിയില്ല. തമിഴകത്തിന്റെ യുവതാരങ്ങളിലൊരാളായ ജയ് യാണ് സൂര്യയെ അവതരിപ്പിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. പൃഥ്വിരാജും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button