KeralaLatest News

ക്ഷേത്രത്തിലെ ഉച്ചഭാഷണി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ കേസ് കൊടുത്തതിന് വിട് ആക്രമിച്ചെന്ന് പരാതി

കോഴിക്കോട്:  ക്ഷേത്രത്തില്‍ നിരോധിച്ച ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുത്തതിന്‍റെ വിരോധത്തില്‍ വീട് ആക്രമിച്ചതായി പരാതി. കോഴിക്കോട് മുക്കം നെല്ലിക്കാംപൊയില്‍ സ്വദേശി രാജീവിന്‍റെ വീടാണ് ആക്രമിക്കപ്പെട്ടത്. അതേസമയം ആരോപണം ക്ഷേത്രം ഭാരവാഹികള്‍ നിഷേധിച്ചു. പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ജനലുകളുടെ ചില്ലുകള്‍ തകര്‍ത്തു.

വീടിന് അടുത്തുള്ള ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരെ നേരത്തെ രാജീവ് പരാതി നല്‍കിയിരുന്നു. നിരോധിച്ച ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നുവെന്നും ചെവിക്ക് അസുഖമുള്ള തനിക്ക് ഇത് ബുധിമുട്ടുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു പരാതി.
ഇതിനെ തുടര്‍ന്ന് ഉച്ചഭാഷണി ഒഴിവാക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു.

ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് രാജീവ് ആരോപിക്കുന്നു. എന്നാല്‍ മുക്കം പോലീസില്‍ നിന്ന് കൃത്യമായി അനുമതി വാങ്ങിയാണ് ഉച്ചഭാഷണി ഉപയോഗിച്ചതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ആരേയും ആക്രമിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

അക്രമികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രാജീവ് മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button