![guruvayoor-crown](/wp-content/uploads/2019/01/guruvayoor-crown.jpg)
തൃശ്ശൂര്‍: ഗുരുവായൂര്‍ കണ്ണന് തിരുമുടയില്‍ ചൂടാന്‍ വഴിപാടായി കിട്ടിയത് കാല്‍കോടിയുടെ വജ്ര കിരീടം. 26 ലക്ഷം രൂപ വിലവരുന്ന വൈരക്കിരീടം ഗുരുവായൂരപ്പന് വഴിപാടായി സമര്‍പ്പിച്ചത് ഈജിപ്തില്‍ ഹൈപാക്ക് ഗ്രൂപ്പ് ടെക്നിക്കല്‍ ഡയറക്ടറായിരുന്ന ഗുരുവായൂര്‍ തെക്കേനടയിലെ ശ്രീനിധി ഇല്ലത്ത് എ. ശിവകുമാറും ഭാര്യ വത്സലയുമാണ്. 300 ഗ്രാം സ്വര്‍ണത്തില്‍ നിര്‍മിച്ച കീരീടത്തില്‍ 3096 വൈരക്കല്ലുകളും നവരത്‌നങ്ങളും പതിച്ചിട്ടുണ്ട്. മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി വൈരക്കിരീടം വാകച്ചാര്‍ത്തിനും അഭിഷേകത്തിനും ശേഷം കണ്ണന് ചാര്‍ത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശന സമയത്ത് സോപാനത്ത് പട്ടിലാണ് ഇവര്‍ വജ്രക്കിരീടം സമര്‍പ്പിച്ചത്.
Post Your Comments