Latest News

ഇന്ത്യന്‍ നേവിയിലെ ആ പതിനാറുകാര്‍ 61-ാം വയസ്സില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍

ആലുവ: അന്ന് പതിനാറു വയസ്സില്‍ ചിറകു വിരിച്ചു പറന്ന ആ കൗമാരക്കാര്‍ വര്‍ദ്ധ്യക്യത്തില്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഇത്രനാളും തങ്ങളെ പിരിച്ചു വച്ച ദൂരം അവര്‍ക്ക് കൂടുതലായി തോന്നിയില്ല. കുടുംബ വിശേഷങ്ങള്‍ പറഞ്ഞു ഓര്‍മ്്മകള്‍ പുതുക്കിയും അവര്‍ വീണ്ടും തങ്ങളുടെ ആ പഴയ കാലത്തിലേയ്ക്ക് നടന്നു കയറുകയായിരുന്നു.

ജോലിയും ജീവിതവും സ്വപ്നം കണ്ടാണ് പതിനാറാം വയസ്സില്‍ കുറച്ചു ചെറുപ്പക്കാര്‍ ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നത്. നീണ്ട നാലര പതിറ്റാണ്ടിനു ശേഷം അവര്‍ വീണ്ടും ഒത്തു കൂടിയപ്പോള്‍ വാര്‍ദ്ധക്യം ബാധിച്ചിട്ടുണ്ടെങ്കിലും മനസുകൊണ്ട് 16 വയസ്സുകാരായിരുന്നു. 1973 ജൂണ്‍ മാസം ഇന്ത്യന്‍ നേവിയില്‍ ബോയ്‌സ് എന്‍ട്രിയില്‍ ചേര്‍ന്നവരാണ് 45 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയത്.

കൂടിച്ചേരലിനു മാറ്റുകൂട്ടാന്‍ 2 /73 ബാച്ചിലെ സുഹൃത്തുക്കള്‍ക്കൊപ്പം കുടുംബാംഗങ്ങളും ചേര്‍ന്നിരുന്നു. ഇതോടെ ആലുവ തലക്കൊള്ളി ജോര്‍ജ് ബേബിയുടെ വീട്ടില്‍ ചേര്‍ന്ന കൂടിച്ചേരല്‍ പിന്നീടൊരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. പരസ്പരം അറിയാതെ പോയ കഴിഞ്ഞ 45 വര്‍ഷം അവര്‍ പരസ്പരം പങ്കുവെച്ചു മടങ്ങുമ്പോള്‍ വീണ്ടും കാണാമെന്ന വാക്കും നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button