ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് ഗോഎയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്ക്. ഇരുകമ്പനികളുടെയും എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ക്കാണ് പോര്‍ട്ട് ബ്ലയറിലേക്കു പറക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയത്.
പ്രാറ്റ് ആന്റ് വിനി എന്‍ജിനുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഈ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി തകരാര്‍ സംഭവിക്കുമെന്നതാണ് വിലക്കിനു കാരണമായി വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ഈ മാസം എട്ടിന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാനങ്ങളിലെ തകരാറുകള്‍ കണ്ടെത്തി അതിവേഗം പരിഹരിക്കാനും ഇന്‍ഡിഗോ, ഗോ എയര്‍ വിമാന കമ്പനിയോട് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ചു.
Post Your Comments