CinemaLatest NewsNewsIndiaBollywoodEntertainment

താണ്ഡവ് ‘മതവികാരം വ്രണപ്പെടുത്തുന്നു’ ; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആമസോൺ പ്രൈമിനോട് വിശദീകരണം തേടി

അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകൻ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം‌എൽ‌എ രാം കദം മുംബൈ ഘട്കോപർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി

ഡൽഹി:  അടുത്തിടെ പുറത്തിറങ്ങിയ താണ്ഡവ് എന്ന വെബ് സീരീസ് ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു എന്നാരോപണവുമായി ബിജെപി നേതാക്കൾ. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ഉൾപ്പെടെയുള്ള താരനിര അണിനിരന്ന ആമസോൺ പ്രൈമിലെ വെബ് സീരീസ് നിരോധിക്കണമെന്നാണ് ആവശ്യം. അഭിനേതാക്കൾ, നിർമ്മാതാക്കൾ, സംവിധായകൻ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം‌എൽ‌എ രാം കദം മുംബൈ ഘട്കോപർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Also related: കായംകുളത്തെ സിപിഎമ്മുകാർ കാലുവാരികൾ; മന്ത്രി ജി സുധാകരൻ

താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണ അതോറിറ്റി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി മനോജ് കൊട്ടക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തെഴുതി.ഹിന്ദു ദൈവങ്ങളെ മനഃപൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്തെന്നു കൊട്ടക് ആരോപിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സെൻസർഷിപ്പിന്റെ അഭാവമുള്ളതിനാൽ ഹിന്ദു വികാരങ്ങൾ ആവർത്തിച്ച് ആക്രമിക്കപ്പെടുകയാണ്. ഒടിടിയിൽ അടുത്തിടെ സംപ്രേഷണം ചെയ്ത പരിപാടികളിൽ ലൈംഗികത, അക്രമം, മയക്കുമരുന്ന്, പീഡനം, വെറുപ്പ്, അശ്ലീലത എന്നിവ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also related: ഫേസ്ബുക്കിനും ട്വിറ്ററിനും കേന്ദ്ര സർക്കാർ നോട്ടീസ്

അതേ സമയം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ബിജെപിയുടെ പരാതിയെ തുടർന്ന് വെബ് സീരീസിനെതിരെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചു. സംവിധായകന്‍ അലി ആബാസ് സഫര്‍, നടന്‍ സൈഫ് അലി ഖാന്‍ എന്നിവര്‍ക്കെതിരെ ചണ്ഡിഗഡ് പോലീസിലും ബിജെപി പരാതി നല്‍കി. ഇതേത്തുടർന്നാണ് വെബ് സീരീസിന്‍റെ അണിയറപ്രവർത്തകരോട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button