Latest NewsIndiaNews

ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചു

കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിന്‍ സ്വീകരിച്ച റസിഡന്‍സ് വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക.

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇലേയിക്കുള്ള സര്‍വീസ് നിര്‍ത്തിവച്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ . കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 24 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Read Also:  നമുക്കും ഏറെ പഠിക്കാനുള്ള പാഠമാണ് അഫ്ഗാനിസ്ഥാൻ : അമേരിക്ക തന്നെയാണ് പ്രതി​പ്പ​ട്ടികയിലെന്ന് ജോൺ ബ്രിട്ടാസ്

യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ മറ്റൊരു ദിവസത്തേക്ക് യാത്ര പുനക്രമീകരിക്കുകയോ ചെയ്യാമെന്നും ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനം മൂലം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് കുവൈത്ത് നീക്കി. ഓഗസ്റ്റ് 22 മുതല്‍ കുവൈത്തിലേക്ക് നേരിട്ടു യാത്ര ചെയ്യാം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിന്‍ സ്വീകരിച്ച റസിഡന്‍സ് വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് കുവൈത്തില്‍ അംഗീകാരമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button