Latest NewsKeralaNewsInternationalGulfQatar

യാത്രക്കാരന് ആരോഗ്യപ്രശ്‌നം: അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം

ദോഹ: പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. ഡൽഹിയിൽ നിന്ന് ദോഹയിലേയ്ക്ക് തിരിച്ച ഇൻഡിഗോ വിമാനമാണ് അടിയന്തരമായി പാകിസ്ഥാനിലെ കറാച്ചിയിൽ ഇറക്കിയത്. ഇന്നു പുലർച്ചെയാണ് സംഭവം. മെഡിക്കൽ എമർജൻസിയെ തുടർന്നായിരുന്നു നടപടി. ഇൻഡിഗോയുടെ 6ഇ-1736 ദോഹ വിമാനമാണ് കറാച്ചിയിലെ ജിന്ന ടെർമിനൽ ഇന്റർനാഷനൽ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. യാത്രക്കാരിൽ ഒരാൾക്കാണ് ആരോഗ്യപ്രശ്‌നം നേരിടേണ്ടി വന്നത്. 60കാരനായ നൈജീരിയൻ പൗരനാണ് ആരോഗ്യ പ്രശ്‌നം നേരിട്ടതെന്നാണ് വിവരം.

Read Also: ബ്രഹ്മപുരത്തെ വിഷപ്പുക ശ്വസിച്ച് ഒരാൾ മരിച്ച സംഭവം: പുകശല്യം അസുഖം കൂട്ടിയെന്ന് ബന്ധുക്കൾ, ഉരിയാടാതെ ഭരണകൂടം

വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും യാത്രക്കാരൻ മരണമടഞ്ഞതായി വിമാനത്താവളം മെഡിക്കൽ സംഘം സ്ഥിരീകരിച്ചതായി ഇൻഡിഗോ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് ഇൻഡിഗോ ഇക്കാര്യം വ്യക്തമാക്കിയത്. നാലു മണിക്കൂറിന് ശേഷമാണ് കറാച്ചിയിൽ നിന്ന് വിമാനം ദോഹയിലേക്ക് തിരിച്ചത്.

Read Also: ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചെത്തി: യുവതി കസ്റ്റംസ് പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button