KeralaLatest News

ബാങ്ക് ആക്രമണം ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിൻ ശാഖാ മാനേജരുടെ കാബിൻ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനിൽ കുമാർ, യൂണിയൻ പ്രവർത്തകരായ സുരേഷ്, വിനുകുമാർ, ബിജുരാജ്, ശ്രീവത്സൻ എന്നിവരാണ് കേസിലെ പ്രതികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button