NattuvarthaKerala

നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

അമ്പലപ്പുഴ: നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ആലപ്പുഴ ദേശീയ പാതയില്‍ കരുര്‍ ജംങ്ഷനു സമീപമുണ്ടായ അപകടത്തിൽ പുറക്കാട് പഞ്ചായത്ത് 17 -ാം വാര്‍ഡ് നെല്‍പ്പുരപ്പറമ്പില്‍ ഷാജി വിഎസ്- മായാദേവി (അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്) ദമ്പതികളുടെ മകനും അറവുകാട് കാര്‍മ്മല്‍ പോളിടെക്‌നിക്കിലെ ഓട്ടോ കാഡ് വിദ്യാര്‍ത്ഥിയുമായ ഷിബി (22)നാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച പകല്‍ 12:30 ഓടെയായിരുന്നു സംഭവം.അമിത വേഗതയിലെത്തിയ സ്‌കോര്‍പിയോ കാര്‍ മുന്നിലുള്ള കാറിലിടിക്കുകയും നിയന്ത്രണം തെറ്റിയ കാർ വീടിനു സമീപത്തെ കടയിലേക്ക് നടന്നു പോകുകയായിരുന്ന ഷിബിനെ ഇടിച്ചിടുകയുമായിരുന്നു. തലക്കും മുഖത്തും പരിക്കേറ്റ ഷിബിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button