
മാനന്തവാടി: ക്രമസമാധാനപാലനത്തിനും സ്ത്രീകളുടെ മൊഴിയെടുപ്പിലും മാത്രം ഒതുങ്ങിനിന്നിരുന്ന വനിതാപോലീസുകാര്‍ ഇനി സംസ്ഥാനത്തു കുറ്റാന്വേഷണ രംഗത്തേക്കും. 51 വനിതാ ഉദ്യോഗസ്ഥരെയാണ് വിവിധ ക്രൈംബ്രാഞ്ച് യൂണിറ്റുകളില്‍ നിയമിച്ചത്.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളിലെ വനിതകളിലെയാണു ക്രൈംബ്രാഞ്ച് ആസ്ഥാനത്തും വിവിധ ജില്ലകളിലെ യൂണിറ്റുകളിലുമായി നിയമിച്ചത്. കുറ്റാന്വേഷണ രംഗത്ത് വനിതാ ഉദ്യോഗസ്ഥരുടെ കഴിവ് ഉപയോഗിക്കാനായി ചില യൂണിറ്റുകളില്‍ സ്ഥലംമാറ്റത്തിലൂടെ ഒഴിവുകള്‍ സൃഷ്ടിച്ചാണു നിയമനം നടത്തിയത്. സ്റ്റേഷന് ചുമതലയുള്ള വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമായിരുന്നു മുന്‍പ് കേസന്വേഷണത്തില്‍ കാര്യമായി ഇടപെട്ടിരുന്നത്.
Post Your Comments