Latest NewsKerala

സംസ്ഥാന സര്‍ക്കാറിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി : സംസ്ഥാന സര്‍ക്കാറിനെതിരെ എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. രണ്ടു ശതമാനം വരുന്ന അരാജകവാദികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളോട് യുദ്ധം ചെയ്യുകയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. എന്‍ഡിഎ ജില്ലാ കമ്മിറ്റി എറണാകുളം മേനക ജംഗ്ഷനില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ സമത്വത്തിന് വേണ്ടി വാദിക്കുന്നു എന്ന് അവകാശപ്പെടുന്ന സിപിഎം മുത്തലാഖ് വിഷയത്തില്‍ എടുക്കുന്ന നിലപാട് തിരിച്ചറിയണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഭരണകൂട ഭീകരതയ്ക്കും പൊലീസ് രാജിനുമെതിരെയാണ് എന്‍ഡിഎ ഉപവാസ സമരം സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button