
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുല കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം പിന്നിടുന്നു. ഇപ്പോഴും നീതിക്കായി അലയുകയാണ് ഈ യുവാവിന്റെ കുടുംബം. രോഹിതിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമായിരുന്നു എന്ന് അദ്ദേഹത്തിന്റ സഹോദരന്‍ രാജാ വെമുല പറയുന്നു.2016 ജനുവരി 17 നാണ് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയുടെ ഹോസ്റ്റല്‍ മുറിയില്‍ രോഹിതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ എടുത്ത സര്‍വകലാശാലയ്ക്കെതിരെ സമരം നയിച്ച വെമുല സസ്പെന്‍ഷനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഒരു ഗവേഷക വിദ്യാര്‍ത്ഥി ആയിരുന്നു ദളിതനായ രോഹിത് വെമുല. ബി.ജെ.പിയുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചു എന്ന തെറ്റായ പരാതിയിലാണ് കഴിഞ്ഞ ആഗസ്റ്റില്‍ ദലിത് ഗവേഷക വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ ക്യാംപസിലെ വെള്ളിവട യില്‍ സമരത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇതിനിടെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി സര്‍വ്വകലാശാല ഉത്തരവിറക്കിയിരുന്ന്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (എ.എസ്.എ) പ്രവര്‍ത്തകനായിരുന്നു രോഹിത്.
രോഹിത് കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷങ്ങളായെങ്കിലും കുറ്റാരോപിതരായവര്‍ക്കെതിരെ യാതൊരു അന്വേഷണ നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല. പണത്തിന്റെയോ, പാര്‍ട്ടിയുടെയോ, പ്രശസ്തിയുടെയോ, മേല്‍ജാതിയുടെയോ സ്വാധീനങ്ങള്‍ക്കുമുമ്പില്‍ തങ്ങള്‍ മുട്ടുമടക്കില്ലന്നും രോഹിതിന് നീതി കിട്ടുന്നതുവരെ പോരാടുമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.
Post Your Comments