എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ 650 വിലക്കിഴിവിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങി മോട്ടോറോയാലെ കൈനറ്റിക്. ആദ്യ 250 ഉപഭോക്താക്കള്‍ക്ക് 80,000 രൂപ വിലക്കിഴിവില്‍ നല്‍കാനാണു തീരുമാനം. ഇത് പ്രകാരം 7.3 ലക്ഷം രൂപ വിലയുള്ള ബൈക്ക് ആറരലക്ഷം രൂപയ്ക്ക് വിപണിയിൽ എത്തും. 2019 മാര്‍ച്ച് 31 വരെയാണ് ഓഫർ കാലാവധി.
സൂപ്പര്‍ഡ്യൂവല്‍ മോഡലിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് T650. എല്‍ഇഡി സ്‌പോട്‌ലൈറ്റുകള്‍, ലഗ്ഗേജ് റാക്ക്, ഫെയറിംഗ്, എഞ്ചിന്‍ കവചം, ഉയര്‍ന്ന വിന്‍ഡ്ഷീല്‍ഡ്, 12ഢ സോക്കറ്റ്, ഹാന്‍ഡ് ഗാര്‍ഡുകള്‍ എന്നിവ പ്രധാന പ്രത്യേകതകൾ. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ പ്രത്യേക ജിടി പാക്കും കമ്പനി അവതരിപ്പിക്കുന്നു.
600 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് എൻജിൻ 53.6 bhp കരുത്തും 53.5 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 45 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകൾ സസ്‌പെന്‍ഷന്‍ ചുമതല വഹിക്കുന്നു. 210 mm, 220 mm എന്നിങ്ങനെയാണ് യഥാക്രമം മോഡലിലെ ട്രാവല്‍ സസ്‌പെന്‍ഷന്‍.
Post Your Comments