രാജ്യത്തെ വാഹന വിപണി കടുത്ത മാന്ദ്യത്തിലാണെന്നും കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളാണ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നല്‍കി വാഹന വില്‍പ്പന വർദ്ധിപ്പിക്കാൻ ശ്രമിച്ചേക്കും. ഇത് ഉപഭോക്താക്കൾക്ക് ഏറെ ഗുണകരമാകും. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ വിവിധ മോഡൽ കാറുകൾക്ക് ജൂണ്‍ മാസത്തില്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഡിസ്‍കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ഓഫറുകളും ബോണസുകളുമൊക്കെ ഉള്‍പ്പെടെയാകും കാറുകൾക്കു ഹ്യുണ്ടായി വിലക്കിഴിവു നൽകുക. ഹ്യുണ്ടായി എലാന്‍ട്ര, സാന്‍ട്രോ, ഗ്രാന്‍ഡ് i10, എലൈറ്റ് i20, i20 ആക്ടിവ്, എക്‌സെന്റ്, ട്യുസോണ്‍, വെർണ,എന്നി മോഡലുകളാണ് ഹ്യൂണ്ടായ് ഇന്ത്യൻ നിരത്തിലെത്തിച്ചിട്ടുള്ളത്.
Post Your Comments