Latest NewsCarsNewsAutomobile

വീണ്ടും വില കുറവ് : ഈ കമ്പനിയുടെ വാഹനങ്ങൾ വാങ്ങാൻ സുവർണ്ണാവസരം

വാഹന വിപണിയിലെ തളർച്ച മറികടക്കാനും, ഉത്സവകാലത്തെ മികച്ച വിൽപ്പനയും ലക്ഷ്യമിട്ടു വീണ്ടും വില കുറവ് പ്രഖ്യാപിച്ചു രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. അള്‍ട്ടോ 800, അള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലോരിയോ, ബലേനോ ഡീസല്‍, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, ഡിസയര്‍ ടൂര്‍ എസ്, വിറ്റാര ബ്രെസ, എസ്- ക്രോസ് തുടങ്ങിയ വാഹനങ്ങൾക്ക് വിലക്കിഴിവ് ലഭിക്കും. maruti suzuki

രാജ്യത്താകമാനമുള്ള ഡീലര്‍ഷിപ്പുകളില്‍ സെപ്‍തംബര്‍ 25 മുതല്‍ ഓഫർ വിൽപ്പനയിലൂടെ വാഹനം സ്വന്തമാക്കാം. കഴിഞ്ഞയാഴ്‍ച കാറുകൾക്ക് നാൽപ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ വിലക്കുറവ് മാരുതി പ്രഖ്യാപിച്ചിരുന്നു. കൂടാതെ വാഹനവായ്‍പ നിരക്കുകൾ കുറയ്ക്കാൻ വാണിജ്യബാങ്കുകളോട് ആവശ്യപ്പെടുമെന്നും അറിയിച്ചിരുന്നു. ഓഗസ്റ്റില്‍ മാത്രം മാരുതി വാഹനങ്ങളുടെ വിൽപ്പനയിൽ 36 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button