തിരുച്ചിറപ്പള്ളി: രാജ്യത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ വിളയാട്ടം. കാമുകിക്കൊപ്പം കണ്ടതിന് എന്‍ഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയ ഒരു സംഘം കുത്തി കൊലപ്പെടുത്തി. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ സിരുഗനൂരിലാണ് ദാരുണമായ സംഭവം നടന്നത്. ആര്‍ കെ രാമകൃഷ്ണല്‍ കോളേജിലെ തമിഴ്വണ്ണന്‍ (21) വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. അതേസമയം തമിഴ്വണ്ണന്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ചാണ് സംഘം യുവാവിനെ അക്രമിച്ചതെന്ന് പോലീസ് പറയുന്നത്.
തമിഴ്വണ്ണന്റെ കൂടെയുണ്ടായിരുന്ന യുവതിന നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച രാവിലെ ഏഴ്മണിയോടെ യുവാവ് കാമുകിയേയും കൊണ്ട് ി തന്റെ കോളേജില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വനപ്രദേശത്ത് എത്തി. ഇവിടെ വച്ച് ഇരുവരേയും ഒരുമിച്ച് കണ്ടതിനെ തുടര്‍ന്ന് നാലംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ആദ്യം ഇരുവരോടും മോശമായി സംസാരിക്കുകയും, യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് യുവാവിനെ പ്രകോപിപ്പിക്കുകയുമായിരുന്നു.
ഇതിനിടെ തമിഴ്വണ്ണന്‍ നാലംഗ സംഘവുമായി വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ സംഘത്തിലെ ഒരാള്‍ തമിഴ്വനന്റെ തുടയില്‍ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് തിരുച്ചിറപ്പള്ളി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു. മുറിവേല്‍പ്പിച്ച ശേഷം തമിഴ്വണ്ണനോടും യുവതിയോടും എത്രയും വേഗം സ്ഥലത്ത് നിന്ന് പോകണമെന്ന് മുന്നയിപ്പും നല്‍കി.
എന്നാല്‍ ഇതിനിടെ യുവാവിന് അമിത രക്തസ്രാവം ഉണ്ടായി. യുവതി ആംബുലന്‍സ് വിളിച്ച് തമിഴ്വണ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചതായി എസ് പി സിയൂള്‍ ഹഖ് പറഞ്ഞു.
Post Your Comments