ഷില്ലോംഗ്: മേഘാലയ ഖനിയില്‍ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സിഡംബര്‍ 13നാണ് പതിനഞ്ച് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടങ്ങൡ ഇതിനു വേണ്ട സംവിധാനം ഒരുക്കുന്നതില്‍ മേഘാലയ സര്‍ക്കാരിനു വീഴ്ച പറ്റിയത് വലിയ വിമര്‍ശനത്തിന് ഇരാക്കിയിരുന്നു. 200 അടി താഴ്ചയില്‍ നിന്നാണ് അല്പം സമയത്തിനു മുമ്പ് മൃതദേഹം ലഭിച്ചത്. നാവികസേനാ വക്താവാണ് മൃതദേഹം ലഭിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നാവികസേനയും നിരവധിഎന്‍ജിനിയര്‍മാരും അവിടെ രക്ഷാപ്രവര്‍ത്തനെത്തിന് നിയമിച്ചു. പിന്നീട് നിരവധി രക്ഷാപ്രവര്‍ത്തകരും സന്നാഹങ്ങളായി അവിടെയെത്തി. എന്നാല്‍ ഖനിയില്‍ കെട്ടികിടന്ന വെള്ളം വറ്റിക്കാന്‍ കഴിയാതിരുന്നതാണ് രക്ഷാപ്രവ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്.
Post Your Comments