KeralaLatest News

ആലപ്പാട് ഖനനം: തീരുമാനത്തില്‍ അയഞ്ഞ് മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിലപാടില്‍ അയഞ്ഞ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. വിഷയത്തില്‍ ജനങ്ങളുടേയും സര്‍ക്കാരിന്റേയും തൊഴിലാളികളുടേയും താത്പര്യം സംരക്ഷിക്കുമെന്ന് ജയരാജന്‍ അറിയിച്ചു. പ്രതിസന്ധികള്‍ ഉണ്ടായാല്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. കൂടാതെ ആലപ്പാട്ടെ സമരക്കാരെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. വിഎസ്സിന്റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുത്. എല്ലാകാലത്തും ഒരേ നിലപാട് സ്വീകരിക്കാന്‍ പറ്റില്ല. മുമ്പ് ഭൂമി പരന്നതായിരുന്നു, ഇപ്പോള്‍ ഉരുണ്ടതാണെന്നും ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button