ന്യൂഡല്‍ഹി : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ച ബിജെപി അദ്ധ്യക്ഷന്‍ വൈകാതെ അശുപത്രി വിടും. ഒന്നോ രണ്ടോ ദിവസത്തിനകം അദ്ദേഹം ആശുപത്രി വിടുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ രാത്രിയാണ് കടുത്ത പനിയും നെഞ്ചുവേദനയേയും തുടര്‍ന്ന് അമിത് ഷായെ ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത് ഷാ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ താന്‍ എച്ച്1എന്‍1 അസുഖ ബാധിതനാണെന്ന കാര്യം പ്രവര്‍ത്തകരെ അറിയിച്ചത്.
‘എനിക്ക് എച്ച1എന്‍1 ബാധിച്ചിരിക്കുകയാണ്.അതിന്റെ വിഷമതകള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഈശ്വരന്റെ അനുഗ്രഹത്താലും നിങ്ങളേവരുടെയും പ്രാര്‍ത്ഥനകളോടെയും എനിക്ക് എളുപ്പത്തില്‍ തിരിച്ച് വരാന്‍ കഴിയും’ എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്. എയിംസ് ഡയറക്ടറായ രണ്‍ദീപ് ഗുലേറിയ അടങ്ങുന്ന സംഘമാണ് അമിത് ഷായെ ചികിത്സിക്കുന്നത്.
Post Your Comments