നയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലെ ഹോട്ടല്‍ സമുച്ചയത്തില്‍ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. സോമാലിയയിലെ അല്‍ഷബാബ് ഭീകരരാണ് ആക്രമണം നടത്തിയത്.
ഹോട്ടലിലുണ്ടായിരുന്ന 700 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും അഞ്ചുഭീകരരെ വധിച്ചെന്നും കെനിയന്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാറ്റ അറിയിച്ചു. 20 മണിക്കൂര്‍ നേരത്തെ പോരാട്ടത്തിന് ശേഷമാണ് സൈന്യത്തിന് ഭീകരരെ അമര്‍ച്ചചെയ്ത് ഉപരോധം അവസാനിപ്പിക്കാനായത്. 2013ല്‍ നയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് മാളില്‍ അല്‍ഷബാബ് നടത്തിയ ഭീകരാക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടു. സോമാലിയന്‍ സര്‍ക്കാരിനെ സഹായിക്കാനായി സൈന്യത്തെ അയച്ചതിന് പ്രതികാരമായാണ് ആക്രമണം നടന്നത്.
Post Your Comments